വാട്സ്ആപ്പ് സന്ദേശത്തെ ചൊല്ലി തര്‍ക്കം; അടിയേറ്റ് യുവാവിന് ഗുരുതരം
Aug 13, 2016, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/08/2016) വാട്സ്ആപ്പ് സന്ദേശത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കൈയ്യാങ്കളിയായി. അടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് കടപ്പുറം ബാവാനഗറിലെ നൗഷാദി (30)നാണ് ക്രൂര മര്‍ദനമേറ്റത്. പരിക്കേറ്റ നൗഷാദിനെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ബാവനഗറിലെ സമദ് നൗഷാദിന്റെ വാട്സ്ആപ്പിലേക്ക് സന്ദേശം അയച്ചിരുന്നു. ഇത് ചോദ്യം ചെയ്തതോടെയുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. സംഭവത്തില്‍ സമദ്, അനസ്, ജാസിം, അഫ്സര്‍, സുഹൈദ്, മുബഷിര്‍, സബാദ്, ഇംത്യാസ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kanhangad, Injured, hospital, Social networks, hospital, Police, complaint, case, Investigation, Assault, Attack, Youth, Youth assaulted over Whatsapp message.