യുവാവിനെ മുഖം മൂടി സംഘം കെട്ടിയിട്ട് ആക്രമിച്ച് റെയില്‍വെ ട്രാക്കില്‍ തള്ളി
Oct 25, 2012, 23:02 IST

കാസര്‍കോട്: യുവാവിനെ മുഖം മൂടി സംഘം കെട്ടിയിട്ട് ആക്രമിച്ച് പണം കവര്‍ന്ന ശേഷം റെയില്‍വെ ട്രാക്കില്‍ തള്ളി. ഉദുമ പാക്യാരയിലെ ഹനീഫയുടെ മകന് ഷെഫീഖിനെയാണ് (24) മുഖംമൂടി സംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 7.30 മണിയോടെ ഉദുമ ബസ് സ്റ്റോപ്പിന് സമീപം വെച്ചായിരുന്നു സംഭവം.
ബസ് സ്റ്റോപ്പിലിരിക്കുകയായിരുന്ന ഷെഫീഖിനെ മുഖംമൂടി ധാരികളായ രണ്ട് പേരും മറ്റ് രണ്ട് പേരും പിടിച്ച് കൊണ്ട് പോയി കൈകള്‍ പിന്നിലേക്ക് കെട്ടി മര്‍ദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന 5,000 രൂപ പിടിച്ച് പറിക്കുകയുമായിരുന്നു. പാളത്തിലൂടെ രണ്ട് കുട്ടികള്‍ നടന്ന് വരുന്നത് കണ്ട് സംഘം യുവാവിനെ റെയില്‍വെ ട്രാക്കില്‍ തള്ളി രക്ഷപ്പെടുകയായിരുന്നു.
വാഹന ഇടപാടുമായി ബന്ധപ്പെട്ട വിരോധമാണ് ആക്രമത്തിന് പിന്നിലെ കാരണമെന്നാണ് ബേക്കല്‍ പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അക്രമി സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞതായി പോലീസ് സൂചിപ്പിച്ചു.
Keywords: Attack, Youth, Theft, Railway-Track, Udma, Childrens, Kasaragod, Kerala