സ്കൂട്ടറില്‍ പോവുകയായിരുന്ന യുവാക്കളെ തടഞ്ഞുനിര്‍ത്തി അക്രമിച്ചു
Sep 16, 2012, 21:29 IST
കാസര്‍കോട്: ജോലികഴിഞ്ഞ് സ്കൂട്ടറില്‍ പോവുകയായിരുന്ന യുവാക്കളെ നാലംഗ സംഘം മാരകായുധങ്ങളുമായി അക്രമിച്ചതായി പരാതി. ചെങ്കള സന്തോഷ്നഗറിലെ സുലൈമാന്‍(24), മധൂര്‍ മഞ്ചത്തടുക്കയിലെ മുഹമ്മദ് അറഫാത്ത്(19) എന്നിവരെയാണ് അക്രമിച്ചത്.
പരിക്കേറ്റവരെ വിദ്യാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചരയോടെ ഉദയഗിരിയില്‍ വച്ചാണ് അക്രമമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് ജോലിക്കാരാണ് ഇരുവരും.
സുലൈമാന്‍ അറഫാത്തിനെ സ്കൂട്ടറില്‍ മഞ്ചത്തടുക്കയില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടയില്‍ ഉദയഗിരിയിലെ ഒരു ഗ്യാരേജിന് സമീപത്ത് വച്ച് നാലംഗ സംഘം കൈകാണിച്ച് സ്കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പേര് ചോദിച്ച് മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. രണ്ടുപേര്‍ക്കും തലക്കാണ് പരിക്ക്.
ബഹളം കേട്ട് പരിസരവാസികള്‍ എത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. രാത്രി ഏഴരയോടെ കാസര്‍കോട്-വിദ്യാനഗര്‍ വഴി സീതാംഗോളി റൂട്ടിലോടുന്ന സ്വകാര്യ ബസിന് നേരെ ഉദയഗിരിയില്‍ വച്ച് കല്ലേറുണ്ടായി. കല്ലേറില്‍ ബസ്സിന്റെ ഗ്ലാസ് തകര്‍ന്നു.
Keywords: Udayagiri, Vidya Nagar, Attack, hospital, Madhur, Kasaragod







