ടോള്‍ ബൂത്തില്‍ ജീവനക്കാര്‍ ചേര്‍ന്ന് യുവാവിനെ തലക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചു; ആളുകള്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു
May 22, 2017, 11:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 22.05.2017) തലപ്പാടി ടോള്‍ ബൂത്തില്‍ യുവാവിനെ ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചു. തുമ്മിനാട് സ്വദേശിയും ബദ്‌രിയ മില്ലുടമയുമായ നാസറിന്റെ മകന്‍ അന്‍വറി(28)നാണ് പഞ്ച് കൊണ്ട് തലയ്ക്ക് കുത്തേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് മഞ്ചേശ്വരം, ഉള്ളാള്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
ഞായറാഴ്ച അന്‍വറിന്റെ സഹോദരിയുടെ വിവാഹമായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കളെ കാറില്‍ മംഗളൂരുവില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം ടോള്‍ ബൂത്തിന് പരിസരത്തുള്ളവരെ ടോള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതിനാല്‍ അന്‍വര്‍ ടോള്‍ നല്‍കിയില്ല. ടോള്‍ നല്‍കേണ്ടതില്ലാത്ത വാഹനങ്ങളെ ഹെഡ്‌ലൈറ്റ് ഡിം ചെയ്താല്‍ കടത്തിവിടാറുണ്ട്. ഇത്തരത്തില്‍ പോകാന്‍ ശ്രമിച്ചപ്പോഴാണ് കാര്‍ തടഞ്ഞുനിര്‍ത്തി ജീവനക്കാര്‍ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അന്‍വര്‍ പറഞ്ഞു.
Keywords : Manjeshwaram, Assault, Youth, Injured, Kasaragod, Hospital, Treatment, Anwar, Thalappady Toll Plaza.