പോലീസ് കസ്റ്റഡിയില്‍ യുവാവിന് ക്രൂരമര്‍ദനം; എസ് ഐ ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുത്തു
Dec 26, 2017, 20:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.12.2017) പോലീസ് കസ്റ്റഡിയില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ് ഐ ഉള്‍പ്പെടെ അഞ്ചുപോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുത്തു. ആറങ്ങാടി പി വി ഹൗസില്‍ ഇബ്രാഹിമിന്റെ മകന്‍ പി വി അസീമിന്റെ (28) പരാതിയിലാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് വിദ്യാധരന്‍ പെരുമ്പള പോലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പോലീസ് വാഹനം എറിഞ്ഞു തകര്‍ത്തതിനും പ്രതിചേര്‍ക്കപ്പെട്ട് മജിസ്ട്രേറ്റ് മുമ്പാകെ ഹൊസ്ദുര്‍ഗ് പോലീസ് ഹാജരാക്കിയ അസീം തനിക്കെതിരെ പോലീസ് കള്ളക്കേസ് ചമച്ചുവെന്നും പോലീസ് വാഹനത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കുകയായിരുന്നു. ആറങ്ങാടിയിലെ വിവാഹവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന അസീമിനെ ഇക്കഴിഞ്ഞ ശനിയാഴ്ച ആറങ്ങാടിയില്‍ വെച്ചാണ് ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അസീമിനെ പോലീസ് കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ഓടിയെത്തിയ ചിലര്‍ പോലീസ് വാഹനത്തിന്റെ മുന്‍ ചില്ല് എറിഞ്ഞുടക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വാഹനത്തില്‍ യുവാവ് ക്രൂരമര്‍ദ്ദനത്തിനിരയായതായി പറയുന്നു. തുടര്‍ന്ന് അന്ന് വൈകിട്ട് തന്നെ പോലീസ് അസീമിന് ജില്ലാ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കി. മൂക്കില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു അസീമിനെ പോലീസ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് അസീമിനെ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
എന്നാല്‍ നിരപരാധിയായ തന്നെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വാഹനത്തില്‍ വെച്ച് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ് ഐ, അഡീ. എസ് ഐ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചംഗ പോലീസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അസീം മജിസ്ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തി. താന്‍ കസ്റ്റഡിയിലായതിന് ശേഷം ചിലര്‍ പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ തന്നെ പ്രതിചേര്‍ത്ത് പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നും അസീം മജിസ്ട്രേറ്റിനോട് പരാതിപ്പെട്ടു. യുവാവിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് കൂടുതല്‍ നടപടികള്‍ക്കും സാക്ഷികളെ ഹാജരാക്കാനും ജനുവരി എട്ടിലേക്ക് കേസ് മാറ്റുകയും ചെയ്തു. അസീമിന് ആവശ്യമായ വൈദ്യസഹായം നല്‍കാനും മജിസ്ട്രേറ്റ് ഉത്തരവിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, custody, Assault, Youth assaulted in Police custody; Case against 5 police officers
< !- START disable copy paste -->