യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു
Oct 15, 2012, 19:02 IST

പൊയ്‌നാച്ചി പെട്രോള്‍ പമ്പിലേക്ക് പെട്രോള്‍ നിറക്കാനായി ഓട്ടോയില്‍ പോവുകയായിരുന്ന ജലീലിനെ മയിലാട്ടി കെ വി ആര്‍ ഷോപ്പിന് മുന്നില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓട്ടോ തടഞ്ഞ് പുറത്തിറക്കുകയും മര്‍ദിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൂടുതല്‍ പേര്‍ ചേര്‍ന്ന് ജലീലിനെ റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട ശേഷം തലങ്ങും വിലങ്ങും അടിക്കുകയാണുണ്ടായത്. സാരമായ പരിക്കുകളോടെ ജലീലിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപിച്ചു. ഓട്ടോറിക്ഷയില്‍ മാലിന്യങ്ങള്‍ കടത്തിക്കൊണ്ടു വന്നുവെന്ന് ആരോപിച്ചാണ് ജലീലിനെ മര്‍ദിച്ചത്. യുവാവിന്റെ 40,000 രൂപയും തട്ടിയെടുത്തു. അതേസമയം ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് ദേശീയപാതക്കരികില്‍ മാലിന്യ നിക്ഷേപം നടത്താന്‍ ശ്രമിച്ചുവെന്നതിന് ജലീലിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.
Keywords: Attack, Youth, Poinachi, Kasaragod, Kerala, Malayalam news ,Assault, Jaleel Periyattadukkam,