ഗുണ്ടാ അക്രമണം: മാതാവിന്റെയും സഹോദരിമാരുടെയും മുന്നില്‍ യുവാവിനെ മര്‍ദിച്ചു
Jan 25, 2013, 17:28 IST

കാസര്‍കോട്: കാസര്‍കോട് ചളിയങ്കോട് വ്യാഴാഴ്ച രാത്രിയുണ്ടായ ഗുണ്ടാ അക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. നുള്ളിപ്പാടിയിലെ അഷ്ക്കറിനെ (18) യാണ് പരിക്കുകളോടെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രി 10.30 മണിയോടെ നുള്ളിപ്പാടിയില്‍ നിന്നും മേല്‍പറമ്പിലെ ബന്ധു വീട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ കീഴൂരിലെ അഞ്ചു യുവാക്കള്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ കുറുകെയിട്ട് അഷ്ക്കറിനെ വലിച്ചു പുറത്തിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന മാതാവിനെയും സഹോദരിമാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
കാര്‍ കത്തിച്ചു കളയുമെന്നായിരുന്നു ഇവരുടെ ഭീഷണി. ഇവര്‍ സഞ്ചരിച്ച കാറിന് മറികടക്കാന്‍ സ്ഥലം കൊടുത്തില്ലെന്നു പറഞ്ഞാണ് അക്രമിച്ചത്. അക്രമികള്‍ നിരവധി കേസിലെ പ്രതികളാണെന്ന് പോലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കു വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Attack, Sisters, Youth,Kasaragod, Chalayyangod, Injured, Nullippady, Hospital, Melparamba, Car, Complaint, Police, Kerala.