കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചു
Nov 23, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 23/11/2016) കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തളങ്കര കെ കെ പുറത്തെ മുസ്താഖിനാണ് (30) അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ തളങ്കര സിറാമിക്‌സ് റോഡിലാണ് സംഭവം. സുഹൃത്തിനോടൊപ്പം കാറില്‍ പോവുകയായിരുന്ന മുസ്താഖ് റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇംതിയാസ്, സത്താര്‍ എന്നിവരോട് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതുസംബന്ധിച്ച് ചോദിച്ചിരുന്നു.
പ്രകോപിതരായ ഇരുവരും മുസ്താഖിനെ കാറില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മുസ്താഖിനെ സാരമായ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്താഖിനെ ആക്രമിച്ച സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി.
Keywords: Kasaragod, Thalangara, Attack, Ganja, Assault, Injured, Police, Case, Complaint, Youth assaulted for threatening ganja seized