മോഷണക്കുറ്റം ചുമത്തി വസ്ത്രക്കട ഉടമയും ജീവനക്കാരും പതിനെട്ടുകാരനെ മര്‍ദിച്ചു
Jun 4, 2017, 13:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.06.2017) മോഷണക്കുറ്റം ചുമത്തി പതിനെട്ടുകാരനെ വസ്ത്രക്കട ഉടമയും ജീവനക്കാരും മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട്ടെ ഒരു വസ്ത്രസ്ഥാപനത്തില്‍ ജീവനക്കാരനും തായന്നൂരിലെ ദാമോദരന്റെ മകനുമായ അക്ഷയ്ക്കാണ് (18) മര്‍ദ്ദനമേറ്റത്.
അക്ഷയിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി ചെയ്തതിന് കിട്ടിയ ശമ്പളത്തില്‍ നിന്നും വലിയമ്മക്ക് സാരി വാങ്ങാന്‍ ജോലിചെയ്യുന്ന വസ്ത്രസ്ഥാപനത്തില്‍ നിന്നുതന്നെ ആളൊഴിഞ്ഞ സമയത്ത് സാരി പരിശോധിച്ചുകൊണ്ടിരിക്കെ തൊഴിലുടമയും സംഘവും മോഷണമാരോപിച്ച് മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Keywords: Kerala, kasaragod, news, Robbery, Assault, Kanhangad, Youth assaulted by Shop owner