city-gold-ad-for-blogger

സഹോദരന്റെ വീട്ടില്‍പോയതിന് യുവാവിനെ ബന്ധു മര്‍ദിച്ചു

സഹോദരന്റെ വീട്ടില്‍പോയതിന് യുവാവിനെ ബന്ധു മര്‍ദിച്ചു
കാസര്‍കോട്: തന്റെ വീട്ടില്‍വരാതെ സഹോദരന്റെ വീട്ടില്‍ മാത്രം പോയതിന് യുവാവിനെ ബന്ധു മര്‍ദിച്ചു. പെര്‍ള മൗവ്വാര്‍ ഗോസാഡ ഹൗസിലെ അയ്യപ്പ ഭൈരയുടെ മകന്‍ ഉദയകുമാറിനെയാണ് (24) മര്‍ദനമേറ്റപരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉദയകുമാര്‍ പെര്‍ളയിലെ സഹോദരന്‍ ഐത്തപ്പയുടെ വീട്ടില്‍ പോയിരുന്നു. ഇതിനുതൊട്ടടുത്തുതന്നെയുള്ള ബന്ധുവായ ചന്ദ്രന്റെ വീട്ടില്‍ പോകാത്തതിന്റെ വൈരാഗ്യത്തില്‍ ചന്ദ്രന്‍ വീടിനുസമീപംവെച്ച് മര്‍ദിച്ചു എന്നാണ് പരാതി.

Keywords: Brothers, House, Visit, Youth, Attack, Kasaragod, Perla, Son, General-hospital, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia