city-gold-ad-for-blogger

യുവാവിന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം; 2 പല്ല് കൊഴിഞ്ഞു, മജിസ്‌ട്രേറ്റ് ആശുപത്രിയിലാക്കി

കാസര്‍കോട്: (www.kasargodvartha.com 30.09.2014) കാസര്‍കോട്ട് യുവാവിന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം. രണ്ട് പല്ല് കൊഴിഞ്ഞു. പോലീസ് യുവാവിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും മജിസ്‌ട്രേറ്റ് ചികിത്സനല്‍കാന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു. ഉളിയത്തടുക്കയിലെ മണിയുടെ മകനും മരപണിക്കാരനുമായ സന്ദീപിനാണ് (23) മര്‍ദനമേറ്റത്.

തിങ്കളാഴ്ച രാത്രി സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന സന്ദീപിനെ കുഡ്‌ലു ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപം പട്രോളിംഗിലേര്‍പെട്ട പോലീസ് എവിടേയ്ക്ക് പോകുന്നുവെന്ന് ചോദിച്ച് തടയുകയായിരുന്നു. സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ താന്‍ മദ്യപിച്ചിട്ടില്ലേയെന്നും ചോദിച്ചു. മദ്യപിച്ചിട്ടുണ്ടെങ്കിലും താന്‍ വാഹനത്തിലല്ലാ പോകുന്നതെന്ന് സന്ദീപ് പോലീസിന് മറുപടിനല്‍കി.

തര്‍ക്കുത്തരം പറഞ്ഞുവെന്നാരോപിച്ച് പോലീസ് യുവാവിനെ തള്ളിമാറ്റുകയും കയ്യേറ്റത്തിന് മുതിരുകയും വാക്ക് തര്‍ക്കത്തില്‍ ഏര്‍പെടുകയും ചെയ്തു. പട്രോളിംഗ് സംഘം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി യുവാവിനെ ജീപ്പില്‍കയറ്റി കൊണ്ടുപോവുകയും കണ്‍ട്രോല്‍ റൂമില്‍വെച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

മര്‍ദനത്തില്‍ പല്ലുകൊഴിഞ്ഞ യുവാവിനെ പോലീസ് തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കി. ചൊവ്വാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവിന്റെ രണ്ട് പല്ല് നഷ്ടപ്പെട്ടതും വായില്‍നിന്ന് ചോരവരുന്നതുംകണ്ട് മജിസ്‌ട്രേറ്റ് സംഭവം തിരക്കിയപ്പോഴാണ് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്ന വിവരങ്ങള്‍ യുവാവ് മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തിയത്. മര്‍ദനം സംബന്ധിച്ച വിവരം മജിസ്‌ട്രേറ്റിനോട്പറഞ്ഞാല്‍ പച്ച ഈര്‍ക്കില്‍ ജനനേന്ദ്രിയത്തില്‍ കയറ്റുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയ കാര്യവും യുവാവ് അറിയിച്ചു.

ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധിച്ചുനല്‍കിയ റിപോര്‍ട്ടും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഒരു പല്ല് കൊഴിഞ്ഞതായാണ് കോടതിയില്‍ ഹാജരാക്കിയ മെഡിക്കല്‍ റിപോര്‍ട്ടില്‍ കാണിച്ചിരുന്നത്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്ദീപിനെ മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ അയക്കുകയായിരുന്നു.
യുവാവിന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം; 2 പല്ല് കൊഴിഞ്ഞു, മജിസ്‌ട്രേറ്റ് ആശുപത്രിയിലാക്കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia