കഞ്ചാവ് വില്‍പന തടഞ്ഞതിന്റെ വിരോധം; കോടതി പരിസരത്ത് യുവാവിനെ പഞ്ച് കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചതിന് ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ കേസ്
Sep 23, 2017, 16:34 IST
വിദ്യാനഗര്‍: (www.kasargodvartha.com 23.09.2017) കഞ്ചാവ് വില്‍പന തടഞ്ഞതിന്റെ വിരോധത്തില്‍ കോടതി പരിസരത്ത് യുവാവിനെ പഞ്ച് കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചതിന് ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ പോലീസ് കേസെടുത്തു. കുഡ്ലു ചൂരി ഹൗസിലെ പി. അബ്ബാസി (33)നാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അണങ്കൂരിലെ എ. മുഹമ്മദ് സഫ് വാനെ (26)തിരെയാണ് നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തത്.
പരിക്കേറ്റ അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ വിദ്യാനഗര്‍ കോടതി പരിസരത്ത് വെച്ചാണ് സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ അബ്ബാസിനെ കോടതി നിന്ന് മടങ്ങുന്നതിനിടെ സഫ്വാന്‍ കോളറില്‍ പിടിച്ച് കണ്ണിലേക്കും തലക്കും പഞ്ച് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
നേരത്തെ ചൂരി ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്നതിനെ അബ്ബാസിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്നും പരാതിയില്‍ പറയുന്നു. സ്വര്‍ണം മറിച്ചു വിറ്റതിന് രണ്ട് മലയാളി യുവാക്കളെ മംഗളൂരുവില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഫ്വാനെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, Youth, Ganja, Youth assaulted by murder case accused