കഞ്ചാവ് വില്‍പനയെക്കുറിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചു
Apr 13, 2016, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 13/04/2016) കഞ്ചാവ് വില്‍പനയെ കുറിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ മൂന്നംഗ സംഘം ക്രൂരമായി തല്ലിച്ചതച്ചു. മൊഗ്രാല്‍ പുത്തൂരിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദലി (22) യാണ് മര്‍ദനത്തിനിരയായത്.
കഞ്ചാവ് സംഘത്തില്‍ പെട്ട ഒരു യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ സംഭവത്തില്‍ പോലീസിന് വിവരം നല്‍കിയത് മുഹമ്മദലിയാണെന്ന് ആരോപിച്ചാണ് ബുധനാഴ്ച ഉച്ചയോടെ മൂന്നംഗ സംഘം മൊഗ്രാല്‍ സ്‌കൂളിന് സമീപത്ത് വെച്ച് മര്‍ദിച്ചത്. പരിക്കേറ്റ മുഹമ്മദലിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷംസു, ഹനീഫ എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് കാസര്‍കോട് ടൗണ്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords : Kasaragod, Youth, Assault, Police, Complaint, Injured, Hospital, Mogral Puthur.