ഉദുമ പാക്യാരയില്‍ കാറിലെത്തിയ സംഘം യുവാവിനെ ആക്രമിച്ചു
Apr 15, 2015, 22:22 IST
ഉദുമ: (www.kasargodvartha.com 15/04/2015) ഉദുമ പാക്യാരയില്‍ കാറിലെത്തിയ സംഘം യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പാക്യാരയിലെ സര്‍ഫറാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം.
മുസ്തഫ എന്നയാളും മറ്റു ചിലരും ചേര്‍ന്നാണ് സര്‍ഫറാസിനെ അക്രമിച്ചതെന്നാണ് വിവരം. സംഭവമറിഞ്ഞ് ബേക്കല്‍ എസ്.ഐ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. സര്‍ഫറാസ് ഒരു വാറണ്ട് കേസില്‍ പ്രതിയായതിനാല്‍ സംഭവം സംബന്ധിച്ച് പോലീസിന് ഇതുവരെ പരാതി നല്‍കിയിട്ടില്ല.
അക്രമത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്നാണ് സംശയം.

Keywords : Kasaragod, Udma, Assault, Youth, Injured, Hospital, Police, Complaint, Car, Case, Arrest warrant, Sarfaras.