പരവനടുക്കത്ത് യുവാവിനെ തടഞ്ഞു നിര്‍ത്തി അക്രമിച്ചു
Jul 20, 2015, 12:30 IST
പരവനടുക്കം: (www.kasargodvartha.com 20.07.2015) ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. പരവനടുക്കം ചാളക്കാല്‍ വീട്ടില്‍ രാമന്റെ മകന്‍ പി.വി സുരേഷാണ് (20) ആക്രമത്തിനിരയായത്.
ബൈക്കില്‍ വന്ന മൂന്നംഗസംഘം യാതൊരു പ്രകോപനവുമില്ലാതെ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘം തലയ്ക്കും പുറത്തും അടിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നടന്ന് വരവെ പരവനടുക്കം ഗവ. യുപി സ്‌കൂളിന്റെ മുന്നില്‍ വെച്ച് KL14 ക്യു 560 നമ്പര്‍ കറുത്ത പള്‍സറിലെത്തിയ സംഘമാണ് അക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
സുരേഷ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കാസര്‍കോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. ഇതേസംഘം വഴിയിലൂടെ നടന്ന് പോകുകയായിരുന്ന മറ്റൊരാളെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു.
ബൈക്കില്‍ വന്ന മൂന്നംഗസംഘം യാതൊരു പ്രകോപനവുമില്ലാതെ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘം തലയ്ക്കും പുറത്തും അടിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നടന്ന് വരവെ പരവനടുക്കം ഗവ. യുപി സ്‌കൂളിന്റെ മുന്നില്‍ വെച്ച് KL14 ക്യു 560 നമ്പര്‍ കറുത്ത പള്‍സറിലെത്തിയ സംഘമാണ് അക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

Keywords : Youth, Kasaragod, Paravanadukkam, Attack, Assault, Police, Complaint, P.V Suresh.