പോലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിന് നേരെ ഗുണ്ടാ ആക്രമണം
Feb 18, 2016, 20:06 IST
കാസര്‍കോട്: (www.kasargodvartha.com 18/02/2016) പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് യുവാവിനെ ഗുണ്ടാ സംഘം ക്രൂരമായി മര്‍ദിച്ചു. തായലങ്ങാടിയിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ അഹ് മദ് ഷിഹാബി (35) നാണ് മര്‍ദനമേറ്റത്. ബുധനാഴ്ച വൈകുന്നേരം 6.45 മണിയോടെയാണ് സംഭവം.
ഗുഡ്ഡെ ടെമ്പിളിന് സമീപത്തെ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ഷിഹാബ് പറഞ്ഞു. നേരത്തെ തളങ്കരയിലെ വെച്ച് ഗുരുപ്രസാദ് എന്ന യുവാവിനെ ഒരു സംഘം മര്‍ദിച്ചിരുന്നു. ഗുരുപ്രസാദിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഷിഹാബിന്റെ സുഹൃത്തുക്കളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കാണാനെത്തിയ ഷിഹാബിനെ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ച് കിരണിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദിക്കുകയാണുണ്ടായത്.
അക്രമത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടിയ അഹ് മദ് ഷിഹാബ് ഓട്ടോ റിക്ഷയില്‍ കയറിയപ്പോള്‍ യുവാവിനെ സംഘം വലിച്ചിറക്കി വീണ്ടും മര്‍ദിച്ചു. സംഭവമറിഞ്ഞെത്തിയ കാസര്‍കോട് സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷിഹാബിനെ രക്ഷപ്പെടുത്തിയത്.
Keywords: Police-station, Kasaragod, Youth, Assault, Friend, Ahmed Shihab.