city-gold-ad-for-blogger

കഞ്ചാവ് വില്‍പനയെ കുറിച്ച് പോലീസിന് ഒറ്റിയെന്ന് ആരോപിച്ച് പൂവില്‍പ്പനക്കാരനെ കുത്തി

കാസര്‍കോട്:(www.kasargodvartha.com 12.04.2016) കഞ്ചാവ് വില്‍പനയെ കുറിച്ച് പോലീസിന് ഒറ്റിയെന്ന് ആരോപിച്ച് പൂ വില്‍പനക്കാരനെ രണ്ടംഗ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. പഴയ ബസ് സ്റ്റാന്‍ഡിലെ പൂവില്‍പ്പനക്കാരന്‍ നെല്ലിക്കുന്ന് ലളിതകലാ സദനത്തിന് സമീപത്തെ കെ ചിന്നനാ (29)ണ് കുത്തേറ്റത്.

സംഭവത്തില്‍ ഉപ്പളയിലെ അബൂബക്കര്‍, മുനവ്വിര്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മുഖത്തടിച്ച് വീഴ്ത്തിയ ശേഷം വലത് കൈക്ക് കുപ്പിച്ചില്ല് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കഞ്ചാവ് വില്‍പനയെ കുറിച്ച് പോലീസിന് ഒറ്റിയെന്ന് ആരോപിച്ച് പൂവില്‍പ്പനക്കാരനെ കുത്തി

Keywords : Kasaragod, Ganja, Police, Assault, Bus waiting shed, Case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia