സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ബിയര്‍ കുപ്പികൊണ്ട് അടിച്ചു പരിക്കേല്‍പിച്ചു
Sep 11, 2016, 20:30 IST
കാസര്‍കോട്: (www.kasargodvartha.com 11/09/2016) സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ബിയര്‍ കുപ്പികൊണ്ട് അടിച്ചു പരിക്കേല്‍പിച്ചു. കറന്തക്കാട്ടെ ശ്രീധരന്റെ മകന്‍ കെ. കൃഷ്ണനാ (25) പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. സുഹൃത്ത് എം സൂരജിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു കൃഷ്ണന്‍. എയര്‍ലൈന്‍സിന് സമീപത്ത് വെച്ചാണ് അക്രമമുണ്ടായത്.
ട്രാഫിക് ബ്ലോക്കില്‍ പെട്ട കൃഷ്ണന്‍ ഹോണടിച്ച് ഒരു കാറിന്റെ മുമ്പിലേക്ക് ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു. ഇതിന്റെ വിരോധത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചംഗ സംഘം ബിയര്‍ കുപ്പിയെടുത്ത് അടിച്ചുപരിക്കേല്‍പിക്കുകയും കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന ടെമ്പോ ഡ്രൈവറായ കൃഷ്ണന്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Assault, Attack, Karandakkad, Injured, hospital, Youth assaulted by gang.