വിവാഹം മുടക്കിയെന്നാരോപിച്ചു യുവാവിനെ 2 അംഗ സംഘം ഇരുമ്പു വടികൊണ്ടു തലക്കടിച്ചു
Jan 1, 2015, 10:26 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2015) വിവാഹം മുടക്കിയെന്നാരോപിച്ചു യുവാവിനെ രണ്ടു പേര്‍ ചേര്‍ന്നു മാരകമായി അടിച്ചു പരിക്കേല്‍പിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഒരു തുണിക്കടയിലെ ജീവനക്കാരനും പടുവടുക്കത്തെ അബ്ദുല്ലയുടെ മകനുമായ കെ.ഷംസുദ്ദീനാ (30)ണ് തലയ്ക്കു ഇരുമ്പുവടി കൊണ്ടു അടിയേറ്റത്. ഒരു പല്ലു കൊഴിയുകയും ചെയ്തു. ഷംസുദ്ദീന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കര്‍ണാടക പുത്തൂര്‍ സ്വദേശിനിയായ യുവതിയെ ഉളിയത്തടുക്ക സ്വദേശിയായ യുവാവ് വിവാഹം ആലോചിച്ചിരുന്നു. വരന്റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ടു വന്നു ഷംസുദ്ദീനുമായി സംസാരിച്ചിരുന്നു. അപ്പോള്‍ വരന്‍ നേരത്തേ വിവാഹിതനായ കാര്യം താന്‍ വെളിപ്പെടുത്തിയെന്നും, അതിനാല്‍ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്മാറിയെന്നും, അതിനു നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ വേണമെന്നു ആവശ്യപ്പെട്ടുമാണ് അക്രമമെന്നു ഷംസുദ്ദീന്‍ പറഞ്ഞു. അക്രമികള്‍ ഉളിയത്തടുക്ക സ്വദേശികളായ രണ്ടു സഹോദരങ്ങളാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു.
Also Read:
കാറിനുള്ളില്‍ കൂട്ടബലാല്‍സംഗം, പെണ്‍ വാണിഭം: ദുബൈയില്‍ 4 സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍
Keywords: Kasaragod, Kerala, Assault, Attack, Youth, wedding days, Youth assaulted by 2.
Advertisement: