ആഢംബര ജീപ്പ്: യുവാവിനെ പോലീസ് കാരണമില്ലാതെ മര്‍ദ്ദിച്ചതായി എസ്.പിക്ക് പരാതി
Apr 7, 2012, 13:00 IST
കാസര്‍കോട്: കസ്റ്റഡിയിലെടുത്ത ആഢംബര ജീപ്പ് വിട്ടുകിട്ടാനായി പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ പോലീസ് കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതായി യുവാവ് എസ്.പിക്ക് പരാതി നല്‍കി. തളങ്കര കടവത്തെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ എം.എ അഹ്്മ്മദ് മന്‍സൂറാണ് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന് പരാതി നല്‍കിയത.് മന്‍സൂറിന്റെ അനുജന്‍ സഞ്ചരിച്ച ആഢംബര ജീപ്പ് പോലീസ് പിടികൂടിയിരുന്നു. ജീപ്പ് പിഴയടച്ച് തിരിച്ചെടുക്കാനായി സ്‌റ്റേഷനിലെത്തിയപ്പോള്‍ വണ്ടി തിരിച്ചുനല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പോലീസ് തിരിച്ചയക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് രേഖാമൂലം എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പിടിച്ചുതള്ളുകയും കൈകൊണ്ട് മുഖത്തടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. എ.എസ്്.ഐക്കെതിരെയാണ് പരാതി നല്‍കിയത്.
Keywords: Kasaragod, Assault, Youth, Police, Jeep