'മധുവിന്' അമിത വില: ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം
May 23, 2012, 16:29 IST
അമ്പലത്തറ: ലഹരി പദാര്‍ത്ഥമായ 'മധുവിന്' അമിത വില ഈടാക്കുന്നതിനെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. കാലിച്ചാനടുക്കത്തെ കര്‍ത്തമ്പുവിന്റെ മകന്‍ അനീഷിനാണ് (26) മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം കാലിച്ചാനടുക്ക ത്തെ കടയിലാണ് അനീഷിന് മര്‍ദ്ദനമേറ്റത്. മധുവിന് തോന്നുന്നതുപോലെ വില കയറ്റിക്കൊണ്ടിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കടയുടമയെ അനീഷ് അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ കടയുടമ കുഞ്ഞബ്ദുള്ളയുടെ മകന്‍ ആഷിക്ക് അനീഷിനെ മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അനീഷിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Ambalathara, Kasaragod, Assault, Youth, Pan masala