പെണ്‍കുട്ടിയോട് സംസാരിച്ച യുവാവിന് നേരെ സദാചാരഗുണ്ടാആക്രമണം; നാലുപേര്‍ അറസ്റ്റില്‍
Jul 18, 2017, 19:53 IST
പയ്യന്നൂര്‍: (www.kasargodvartha.com 18.07.2017) പെണ്‍കുട്ടിയോട് സംസാരിച്ച യുവാവിനെ സദാചാര ഗുണ്ടാസംഘം ആക്രമിക്കുകയും മൊബൈല്‍ ഫോണും മറ്റും തട്ടിപ്പറിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേരെ തളിപ്പറമ്പ് എസ്ഐ ബിനുമോഹന്‍ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സലാമത്ത് നഗറിലെ അബ്ദുല്‍ മുനീര്‍, തളിപ്പറമ്പ് കപ്പാലത്തെ പഴയപുരയില്‍ സി പി മൊയ്തീന്‍കുട്ടി, തളിപ്പറമ്പ് ഞാറ്റുവേലിലെ പി ടി ഫൈസല്‍, ഞാറ്റുവേലിലെ തന്നെ ചുള്ളിയാടന്‍ മുഹമ്മദ് അഷ്‌റഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം തളിപ്പറമ്പ് ഗവ. ആശുപത്രി പരിസരത്ത് വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയോട് സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കുറുമാത്തൂരില്‍ ജെസിബി ഓപ്പറേറ്ററും ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിയുമായ നടുവിലെപാട്ട് ഹൗസില്‍ പ്രസാദ് മോനെയാണ് സംഘം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതത്. പ്രസാദിന്റെ ഫോട്ടോയെടുത്ത് ഇവര്‍ ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടികളെ തട്ടിയെടുക്കലാണ് പണിയെന്നും സൂക്ഷിക്കണമെന്നും കാണിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രസാദിന്റെ ഫോണും സംഘം കൈക്കലാക്കിയിരുന്നു. തുടര്‍ന്നാണ് പ്രസാദ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത എസ്ഐ ബിനുമോഹനും സംഘവും നടത്തിയ തെരച്ചിലിനിടയില്‍ അര്‍ദ്ധരാത്രിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, payyannur, Police, arrest, news,Youth assaulted; 4 arrested