മോഷ്ടിച്ച ബൈക്കില്‍ കറങ്ങുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
Aug 10, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 10/08/2016) മോഷ്ടിച്ച ബൈക്കില്‍ കറങ്ങുകയായിരുന്ന യുവാവിനെ വാഹനപരിശോധനയ്ക്കിടെ പോലീസ് അറസ്റ്റു ചെയ്തു. തളങ്കര കെ.കെ.പുറത്തെ അക്കു എന്ന അക്ബറി (22)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി മല്ലികാര്‍ജുന ക്ഷേത്രത്തിനു സമീപത്ത് വെച്ച് വാഹനപരിശോധനയ്ക്കിടെയാണ് അക്ബര്‍ അറസ്റ്റിലായത്.
പോലീസ് കൈകാണിച്ച് നിര്‍ത്തിയെങ്കിലും ബൈക്കിന്റെ രേഖകളും മറ്റും ചോദിച്ചെങ്കിലും പരുങ്ങുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

Keywords: Kasaragod, Kerala, Police, arrest, case, Police-officer, Youth arrested with stolen bike.