ആക്‌സോ ബ്ലേഡും കട്ടിംഗ്പ്ലയറും ഉളിയുമായി അര്‍ദ്ധരാത്രി റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് കവര്‍ച്ചാ പരമ്പര; ടി.വി, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് ഉള്‍പെടെ മോഷണ മുതലുകള്‍ പിടിച്ചെടുത്തു, പ്രതിഅറസ്റ്റില്‍
Oct 2, 2017, 16:49 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2017) ആക്‌സോ ബ്ലേഡും കട്ടിംഗ്പ്ലയറും ഉളിയുമായി അര്‍ദ്ധരാത്രി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് കവര്‍ച്ചാ പരമ്പര. ടി.വി, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് ഉള്‍പെടെ മോഷണ മുതലുകള്‍ പിടിച്ചെടുത്തു. പ്രതിയുടെ അറസ്റ്റ് പോലീസ് പിന്നീട് രേഖപ്പെടുത്തി.
തളങ്കര ബാങ്കോട് സ്വദേശിയും കോളയടുക്കത്ത് താമസക്കാരനുമായി മുഹമ്മദ് അര്‍ഫാസ് (22)ആണ് അറസ്റ്റിലായത്. കാസര്‍കോട് ടൗണ്‍ പോലീസ് അഡീ. എസ് ഐ ഗംഗാധരനും സംഘവുമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മുഹമ്മദ് അര്‍ഫാസിനെ പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്നും ആയുധങ്ങള്‍ കിട്ടിയതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും കവര്‍ച്ച ചെയ്ത ടി.വി, നാല് മൊബൈല്‍ ഫോണുകള്‍, 12 സിം കാര്‍ഡുകള്‍ എന്നിവ യുവാവിന്റെ താമസസ്ഥലത്ത് നിന്നും പിടിച്ചെടുത്തു.
മാങ്ങാട് അണിഞ്ഞയിലെ ഓട്ടോഡ്രൈവറില്‍ നിന്നും ഒരു മൊബൈല്‍ ഫോണും, കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ കവര്‍ച്ച ചെയ്തത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നേരത്തെ ബദിയടുക്കയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 50,000 രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതിയാണ് അര്‍ഫാസെന്നും പോലീസ് പറഞ്ഞു. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, police-station, arrest, Police, Youth arrested with Robbery items