ചെന്നൈ മെയിലില്‍ കടത്തുകയായിരുന്ന 1500 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍
Feb 12, 2015, 19:07 IST
കാസര്‍കോട്: (www.kasargodvartha.com 12/02/2015) മംഗളൂരു - ചെന്നൈ മെയിലില്‍ നിന്ന് 1500 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവിനെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വാളാടിലെ ഷൗക്കത്തലിയെ (40)യാണ് വ്യാഴാഴ്ച ഉച്ചയോടെ റെയില്‍വെ എസ്.ഐ സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്.
ട്രെയിന്‍ കാസര്‍കോട് എത്തിയപ്പോള്‍ പോലീസ് പരിശോധന നടത്തുന്നതിനിടയില്‍ എസ്-9 കോച്ചില്‍വെച്ചാണ് ഷൗക്കത്തിലെ പിടികൂടിയത്. വയനാട്ടിലേക്കാണ് പുകയില ഉല്‍പന്നങ്ങള്‍ കൊണ്ട് പോകുന്നതെന്നും പോലീസില്‍ മൊഴിനല്‍കി.
സ്ഥിരമായി മംഗളൂരുവില്‍ നിന്നും ട്രെയിനില്‍ ഇയാള്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സീനിയര്‍ പി.ഒ. മൈക്കിള്‍ സെബാസ്റ്റിയന്‍, രവീന്ദ്രന്‍ മയ്യിച്ച എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Keywords : Kasaragod, Kerala, Train, Police, Arrest, Accuse, Chennai Mail, Shaukath Ali.