കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Sep 8, 2016, 10:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 08/09/2016) 110 ഗ്രാം കഞ്ചാവുമായി യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തു. കുഞ്ചത്തൂര്‍ മാടയിലെ ബഷീറിനെ (38)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഉദ്യാവര്‍ മാടയില്‍ വെച്ചാണ് ബഷീറിനെ പോലീസ് പിടികൂടിയത്. പട്രോളിംഗ് നടത്തുന്നതിനിടെ പോലീസിനെ കണ്ട് ഓടിയ ബഷീറിനെ പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് യുവാവില്‍ നിന്നും കഞ്ചാവ് കണ്ടെടുക്കുകയാണുണ്ടായത്. മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളില്‍ ബഷീര്‍ കഞ്ചാവ് വില്‍പന നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് യുവാവില്‍ നിന്നും കഞ്ചാവ് കണ്ടെടുക്കുകയാണുണ്ടായത്. മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളില്‍ ബഷീര്‍ കഞ്ചാവ് വില്‍പന നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, arrest, Manjeshwaram, Arrested, Police, Youth arrested with Ganja.