എക്‌സൈസ് അരക്കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്ത യുവാവിനെ പോലീസും അരക്കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റ് ചെയ്തു
May 22, 2017, 12:36 IST
കാസര്‍കോട്: (www.kasargodvartha.com 22/05/2017) ഒരു ദിവസം മുമ്പ് എക്‌സൈസ് അരക്കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്ത യുവാവിനെ പോലീസും അരക്കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റ് ചെയ്തു. ഉപ്പള സ്വദേശിയും മധൂര്‍ കുഞ്ചാര്‍ താമസക്കാരനുമായ മുഹമ്മദ് ഫാറൂഖി(36)നെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഞാറാഴ്ച രാത്രി 8.30 മണിയോടെ കുഞ്ചാറില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച അരക്കിലോ കഞ്ചാവുമായാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം മുമ്പ് കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഫാറൂഖിനെ അരക്കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു.
കഞ്ചാവിന്റെ അളവ് ഒരു കിലോ ഇല്ലാത്തതിനാല്‍ ഫാറൂഖിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അരക്കിലോ കഞ്ചാവ് വില്‍പന നടത്താന്‍ കൊണ്ടുപോകുമ്പോഴാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. എക്‌സൈസിന്റെ കഞ്ചാവ് വേട്ടയ്ക്ക് ഐ ബി ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, ശ്രീജിത് വാഴയില്‍, വി സന്തോഷ് കുമാര്‍, വി വി സന്തോഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഫാറൂഖിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തപ്പോള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Police, Ganja, Youth, Arrest, Police, Case, Excise Intelligence, Youth arrested with ganja.