അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ബൈക്ക് കസ്റ്റഡിയിലെടുത്തു
Jan 17, 2019, 12:31 IST
കുമ്പള: (www.kasargodvartha.com 17.01.2019) അരക്കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. യുവാവ് സഞ്ചരിക്കുകയായിരുന്ന ബൈക്ക് കസ്റ്റഡിയിലെടുത്തു. ഷിറിയയിലെ മുഹമ്മദ് ഇഖ്ബാലിനെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.
നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് സംഘം അറിയിച്ചു. നേരത്തെ 28 നെട്രോ സെപാം ഗുളികയും 100 ഗ്രാം കഞ്ചാവ് പിടിയിലായ ഇഖ്ബാല്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എക്‌സൈസ് സംഘം അന്വേഷണം നടത്തിവരുന്നതിനിടെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്.
Keywords: Youth arrested with Ganja, Kumbala, Kasaragod, News, Arrest, Ganja, Bike, Custody, Youth, Case, Excise, Enquiry, Kerala.

പ്രിവന്റീവ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീഷ്, ലിജു, ശരത്, ദിപിന്‍, ഡ്രൈവര്‍ സുമോദ്കുമാര്‍ എന്നിവരും കഞ്ചാവ് വേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Youth arrested with Ganja, Kumbala, Kasaragod, News, Arrest, Ganja, Bike, Custody, Youth, Case, Excise, Enquiry, Kerala.