ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Nov 13, 2016, 13:03 IST
കാസര്‍കോട്: (www.kasargodvartha.com 13/11/2016) ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പെരിയടുക്ക ബെല്‍ റോഡിലെ സിദ്ദീഖിനെ (29)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാവിലെ പെരിയടുക്കയില്‍ ഒന്നര കിലോ കഞ്ചാവ് അടങ്ങിയ പ്ലാസ്റ്റിക്ക് ബാഗുമായി നടന്നുപോവുകയായിരുന്ന സിദ്ദീഖിനെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.
കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാര്‍, എസ് ഐ അമ്പാടി എന്നിവരും എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കഞ്ചാവ് വേട്ട നടത്തിയത്. പ്ലാസ്റ്റിക് ബാഗ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. മംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വില്‍പനയ്ക്ക് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ സിദ്ദീഖ് പോലീസിനോട് സമ്മതിച്ചു. നേരത്തെ അടിപിടികേസില്‍ പ്രതിയായിരുന്ന സിദ്ദീഖ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഞ്ചാവ് വില്‍പനയില്‍ ഏര്‍പെട്ടുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, arrest, Youth, Ganja seized, Police, Youth arrested with Ganja.