ഗള്‍ഫിലേക്ക് ചരസ് കൊടുത്തുവിടാന്‍ ശ്രമിച്ച തളങ്കര സ്വദേശി അറസ്റ്റില്‍; പിടിയിലായത് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയിലെ വില്ലന്‍
Aug 10, 2016, 16:16 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2016) ഗള്‍ഫിലേക്ക് പോകുന്ന യുവാവിന്റെ കയ്യില്‍ ചരസ് കൊടുത്തുവിടാന്‍ ശ്രമിച്ച കേസില്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയിലെ വില്ലന്‍ അറസ്റ്റില്‍. തളങ്കരയിലെ ബാവ ഹബീബ് (38) ആണ് അറസ്റ്റിലായത്. തളങ്കര കുന്നില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുര്‍ റസാഖ് സനാഫിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് ഹബീബിനെ അറസ്റ്റുചെയ്തത്. സംഭവത്തില്‍ ബഹ്‌റൈനിലുള്ള അറഫാത്ത്, സുഹൃത്ത് നിസാം എന്ന ഇജ്ജു എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. കാസര്‍കോടും പരിസരത്തുമായി ചിത്രീകരിച്ച റിലീസ് ചെയ്യാനിരിക്കുന്ന ജയസൂര്യയുടെ ഇടി എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമാണ് ഹബീബ്. ഓഗസ്റ്റ് 12 നാണ് ചിത്രം തിയറ്ററിലെത്തുന്നത്.
ബഹ്‌റൈനില്‍ പോകുന്ന റസാഖിന്റെ കയ്യില്‍ ബഹ്‌റൈനിലുള്ള അറഫാത്തിനെ ഏല്‍പിക്കാന്‍ പ്രതികള്‍ വസ്ത്രങ്ങള്‍ക്ക് ഇടയില്‍ ചരസ് തിരുകി നല്‍കുകയായിരുന്നു. സംശയം തോന്നി പൊതി അഴിച്ച് നോക്കിയപ്പോഴാണ് ചരസ് കണ്ടത്. രണ്ട് ഷര്‍ട്ടും രണ്ട് പാന്റ്‌സും രണ്ടായിരം രൂപയുമടങ്ങിയ പൊതിക്കുളില്ലാണ് ചരസ് തിരുകിക്കയറ്റിയത്. നേരത്തെ വിസിറ്റിംഗ് വിസയില്‍ ബഹ്‌റൈനില്‍ പോയി തൊഴില്‍ തരപ്പെടുത്തി നാട്ടില്‍ വന്ന് തിരികെ പോകാന്‍ ടിക്കറ്റെടുത്ത റസാഖിന്റെ കയ്യിലാണ് പൊതി ഏല്‍പ്പിച്ചത്.
വസ്ത്രവും കുറച്ച് പൈസയുമാണെന്നും ബഹ്‌റൈനിലെ അറഫാത്ത് വന്ന് ഇവ വാങ്ങുമെന്നും പറഞ്ഞ് നല്‍കിയ വസ്ത്രത്തിന്റെ പോക്കറ്റിലാണ് ചരസ് തിരുകിയത്. യുവാക്കളുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി പൊതി പരിശോധിച്ചപ്പോഴാണ് പാന്റ്‌സിന്റെ പോക്കറ്റില്‍ ചരസ് കണ്ടത്. തുടര്‍ന്ന് റസാഖ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചരസ് കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട് റസാഖിന്റെ ജീവിതം തന്നെ തകിടം മറിയുമായിരുന്നു. ഗള്‍ഫിലേക്ക് മയക്കുമരുന്ന് കൊടുത്തയക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
Keywords: kasaragod, arrest, Film, Youth, case, Bangod, Thalangara, Bahrain, Gulf, Dress, charash, Habeeb, IDI.