വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ യുവാവ് പിടിയില്‍
Feb 25, 2016, 21:32 IST
കാസര്‍കോട്: (www.kasargodvartha.com 25/02/2016) സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തില്‍ പെട്ട യുവാവിനെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള കെ കെ പുറം കോയിപ്പാടിയിലെ മുനവ്വര്‍ കാസിമിനെ (22)യാണ് വില്‍പനയ്ക്കായി കൊണ്ടുവന്ന 50 ഗ്രാം കഞ്ചാവുമായി കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്.
പഴയ ബസ് സ്റ്റാന്‍ഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കാസിമിനെ പരിശോധിച്ചപ്പോഴാണ് പോക്കറ്റില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തത്. കാസര്‍കോട്ടും, പരിസരങ്ങളിലും കഞ്ചാവ് വില്‍പന വര്‍ധിച്ചതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമായിരുന്നു. ഒന്നരക്കിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശിയായ മല്ലപ്പയെ(23) വ്യാഴാഴ്ച രാവിലെ ചെര്‍ക്കള കെ എസ് ഇ ബി ഓഫീസിന് സമീപത്തുവെച്ച് പോലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ 16ന് മഞ്ചേശ്വരം തുമിനാട്ട് ഡെസ്റ്റര്‍ കാറില്‍ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവ് പിടികൂടിയതാണ് ജില്ലയില്‍ സമീപ കാലത്തായി നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട.
Keywords : Students, Ganja Seized, Youth, Arrest, Police, Investigation, Kumbala, Munavver Kasim, Youth arrested with 50 gm Ganja.