കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഓട്ടോറിക്ഷയില്‍ മദ്യക്കടത്ത്; 411 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
Jun 7, 2018, 11:33 IST
കാസര്‍കോട്: (www.kasargodvartha.com 07.06.2018) കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഓട്ടോറിക്ഷയില്‍ മദ്യക്കടത്ത്. 411 കുപ്പി വിദേശമദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ശിരിബാഗിലു പുളിക്കൂറിലെ സി.എം മുനീഷിനെ (39)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. സിഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ കെ.വി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ മൊഗ്രാല്‍ പുത്തൂരില്‍ വെച്ചാണ് മുനീഷിനെ മദ്യവുമായി പോലീസ് പിടികൂടിയത്.
180 മില്ലിയുടെ 288 ഫ്രൂട്ടി പാക്കറ്റുകളില്‍ നിറച്ച മദ്യം, ഒരു ലിറ്ററിന്റെ 27 കുപ്പി, 180 മില്ലിയുടെ 96 കുപ്പി എന്നിവയാണ് പിടിച്ചെടുത്തത്. ഇയാളുടെ ഓട്ടോ റിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരമായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മദ്യമെത്തിച്ച് വില്‍പന നടത്തുന്നയാളാണ് മുനീഷെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Liquor, Youth, Arrest, Auto-rickshaw, Police, Custody, Youth arrested with 411 Bottle liquor.
< !- START disable copy paste -->