ചാക്കില്‍ കടത്താന്‍ ശ്രമിച്ച 41 കുപ്പി വിദേശമദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി
Sep 16, 2016, 10:42 IST
കാസര്‍കോട്: (www.kasargodvartha.com 16/09/2016) ചാക്കില്‍ കടത്താന്‍ ശ്രമിച്ച 41 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മുളിയാര്‍ കാനത്തൂര്‍ പയോലത്തെടി സുരേന്ദ്രനെ(32)യാണ് കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ കിജന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പുതുച്ചേരിയില്‍ മാത്രം വില്‍പനക്ക് അധികാരമുള്ള 41 കുപ്പി വിദേശമദ്യമാണ് സുരേന്ദ്രനില്‍ നിന്നും എക്‌സൈസ് പിടികൂടിയത്.
ഇത്രയും മദ്യം ചാക്കില്‍ നിറച്ച് തലയില്‍ ചുമന്ന് സുരേന്ദ്രന്‍ കൊണ്ടുപോവുകയായിരുന്നു. മുളിയാര്‍ പഞ്ചായത്തിലേക്കും സമീപത്തെ മറ്റ് പഞ്ചായത്തുകളിലേക്കും മദ്യം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സുരേന്ദ്രനെന്ന് എക്‌സൈസ് പറഞ്ഞു. പുതുച്ചേരിയില്‍ നിന്നും മാഹിയില്‍ നിന്നും കൊണ്ടുവരുന്ന വിദേശമദ്യം വന്‍തോതിലാണ് ഈ ഭാഗങ്ങളില്‍ വിറ്റഴിക്കുന്നത്.
Keywords: Arrest, Liquor, Kasaragod, Kerala, Youth arrested with 41 bottle foreign liquor