ബസില്‍ കടത്തിയ 2700 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളുമായി ഉപ്പള സ്വദേശി അറസ്റ്റില്‍
Feb 23, 2015, 10:30 IST
കുമ്പള: (www.kasargodvartha.com 23/02/2015) കെ.എസ്.ആര്‍.ടി.സി. ബസില്‍ കടത്തുകയായിരുന്ന 2700 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളുമായി യുവാവിനെ കുമ്പള പോലീസ് അറസ്റ്റുചെയ്തു. ഉപ്പളയിലെ അഷ് റഫിനെ (23) യാണ് ഞായറാഴ്ച രാത്രി പത്തരയോടെ കുമ്പള ടൗണില്‍ വെച്ചു അറസ്റ്റു ചെയ്തത്.
മംഗലാപുരത്തു നിന്നു എറണാകുളത്തേക്കു കൊണ്ടുപോവുകയായിരുന്നു പുകയില ഉത്പന്നങ്ങളെന്നു അഷ് റഫ് പറഞ്ഞതായി പോലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് ബസില്‍ പരിശോധന നടത്തി പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്ത് കടത്തുകാരനെ അറസ്റ്റുചെയ്തത്. മധു എന്ന പേരിലുള്ള പുകയില ഉത്പന്നങ്ങളാണ് പിടികൂടിയതെന്നു പോലീസ് പറഞ്ഞു.
Also Read:
വര്‍ഷങ്ങളോളം സഹോദരിയെ പിന്തുടര്‍ന്നയാളെ കഴുത്തുഞെരിച്ച് കൊന്ന് ശരീരം വെട്ടിനുറുക്കി കുഴിച്ചുമൂടി
Keywords: Kasaragod, Kerala, Kumbala, arrest, Bus, KSRTC-bus, Police, Panmasala,
Advertisement:

വര്‍ഷങ്ങളോളം സഹോദരിയെ പിന്തുടര്‍ന്നയാളെ കഴുത്തുഞെരിച്ച് കൊന്ന് ശരീരം വെട്ടിനുറുക്കി കുഴിച്ചുമൂടി
Keywords: Kasaragod, Kerala, Kumbala, arrest, Bus, KSRTC-bus, Police, Panmasala,
Advertisement: