20 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍
Aug 21, 2012, 23:44 IST
രാജപുരം: 20 കുപ്പി വിദേശ മദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാലക്കല്ല് പൂക്കുന്നം കോളനിയിലെ നാരായണനെ (37) യാണ് തിങ്കളാഴ്ച വൈകുന്നേരം രാജപുരം പോലീസ് പിടികൂടിയത്.
മാലക്കല്ലില്‍ ബസിറങ്ങിയ നാരായണന്‍ 20 കുപ്പി വിദേശ മദ്യമടങ്ങുന്ന സഞ്ചിയുമായി റോഡരികിലൂടെ നടന്നു പോകുന്നതിനിടെ രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയ പോലീസ് നാരായണനെ പിടികൂടുകയായിരുന്നു. കര്‍ണ്ണാടകയില്‍ നിന്നും വില്‍പനയ്ക്കായി കൊണ്ടുവന്ന മദ്യമാണിതെന്ന് നാരായണന്‍ പോലീസിനോട് സമ്മതിച്ചു.
Keywords: Rajapuram, Arrest, Liquor, Kasaragod.