എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മദ്യവേട്ട; വാഹനത്തില്‍ കടത്തിയ 17 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
Apr 10, 2018, 12:07 IST
പെരിയ: (www.kasargodvartha.com 10.04.2018) എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസിന്റെ മദ്യവേട്ട. വാഹനത്തില്‍ കടത്തിയ 17 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റിലായി. പെരിയ കാഞ്ഞിരടുക്കത്താണ് മദ്യവേട്ട നടന്നത്. വില്‍പനക്കായി കൊണ്ടുവന്ന 17 ലിറ്റര്‍ വിദേശമദ്യവുമായി കാഞ്ഞിരടുക്കത്തെ ഇ ഗോപാലനെ(43)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
അരലിറ്റര്‍ വീതമുള്ള 34 കുപ്പി വിദേശമദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച ടാറ്റ മാജിക് ഐറീസ് വാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തെ മദ്യവില്‍പനയെ കുറിച്ച് നാട്ടുകാര്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന് വിവരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം വൈകീട്ട് റെയ്ഡ് നടത്തിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. പവിത്രന്‍, പ്രിവന്റീവ് ഓഫിസര്‍ ശ്രീനിവാസന്‍ പത്തില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രശാന്ത്. പി, ജാസ്മിന്‍ സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് മദ്യവേട്ട നടത്തിയത്.
വാഹനത്തില്‍ പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ചു വച്ച നിലയിലായിരുന്നു മദ്യം. മദ്യവേട്ട നടത്തിയ എക്‌സൈസ് സംഘത്തെ ഋഷിരാജ് സിംഗ് അഭിനന്ദനമറിയിച്ചു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya, Kasaragod, Kerala, News, Liquor, Youth, Arrest, Excise, Raid, Court, Remand, Youth arrested with 17 litter liquor.
< !- START disable copy paste -->