വില്‍പനയ്ക്കായി കൊണ്ടുവന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
Nov 14, 2016, 10:51 IST
ചന്തേര: (www.kasargodvartha.com 14/11/2016) വില്‍പനയ്ക്കായി കൊണ്ടുവന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവിനെ ചന്തേര പോലീസ് അറസ്റ്റുചെയ്തു. ചെറുവത്തൂര്‍ പയ്യങ്കിയിലെ യു കെ ഹസനെ(38)യാണ് ചന്തേര എസ് ഐ അനൂപ് കുമാറും സംഘവും അറസ്റ്റുചെയ്തത്. നേരത്തെ മദ്യംകടത്തിയതിന് ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കാറിലും സ്‌കൂട്ടറിലുമായി മദ്യംകടത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. പ്രദേശത്തെ ഒരു ക്ഷേത്രോത്സവം നടക്കുന്ന സ്ഥലത്തേക്ക് മദ്യംകൊണ്ടുപോകുമ്പോഴാണ് ഞായറാഴ്ച വൈകിട്ട് ഹസന്‍ പിടിയിലായത്. പ്രതിയെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
Keywords: Chandera, Kasaragod, Arrest, Liquor, Youth arrested with 12 bottle liquor