വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു
Dec 13, 2015, 12:01 IST
വിദ്യാനഗര്‍: (www.kasargodvartha.com 13/12/2015) വധശ്രമമടക്കം എട്ടോളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. ചെട്ടുംകുഴി സ്വദേശിയും ഇസ്സത്ത് നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ അഷ്ഫാഖി (22)നെയാണ് വിദ്യാനഗര്‍ എസ് ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീടുവളഞ്ഞാണ് അബ്ദുല്‍ അഷ്ഫാഖിനെ പോലീസ് പിടികൂടിയത്. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വധശ്രമം ഉള്‍പെടെ എട്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഷ്ഫാഖിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്യാന്‍ ജില്ലാ കലക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. നാട്ടില്‍ നിരന്തരം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാലാണ് അഷ്ഫാഖിനെതിരെ കാപ്പ ചുമത്തിയത്.

Keywords: Vidya Nagar, kasaragod, case, Police, arrest, Youth arrested under KAPPA act.