city-gold-ad-for-blogger

വധശ്രമം, പോലീസുകാരനെ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

നീലേശ്വരം: (www.kasargodvartha.com 21/04/2015) വധശ്രമം, പോലീസുകാരനെ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കടിഞ്ഞിമൂലയിലെ നന്ദനം വീട്ടില്‍ എം.വി. വിപിന്‍ ദാസി (26) നെതിരെയാണ് കാപ്പ ചുമത്തിയത്.

നീലേശ്വരം പോലീസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജി.യാണ് പ്രതിക്കെതിരെ നടപടിയെടുത്തത്. ആറു മാസം കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.

രണ്ട് വധശ്രമക്കേസ്, നീലേശ്വരം എസ്.ഐയായിരുന്ന ഇ.വി. രവീന്ദ്രനെ ആക്രമിച്ച കേസ്, മണല്‍ കടത്ത്, പുറത്തേകൈയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് വിപിന്‍ ദാസ്.
വധശ്രമം, പോലീസുകാരനെ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കാറിനുള്ളില്‍ സെക്‌സിലേര്‍പ്പെടുന്നത് കണ്ടാല്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കും? വീഡിയോ കാണാം

Keywords: Kasaragod, Kerala, Neeleswaram, arrest, Police, Kaapa Act, Youth, Case, Youth arrested under kaapa act.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia