നിരവധി കവര്‍ച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റിലായി
Jul 28, 2012, 12:10 IST

കാസര്‍കോട്: നിരവധി കവര്‍ച്ച കേസില്‍ പ്രതിയായ യുവാവിനെ കുമ്പള സി.ഐ ടി.പി രഞ്ജിത്തും സംഘവും അറണ്ടസ്റ്റ് ചെയ്തു. പൈക്ക, നെല്ലിക്കട്ട ലക്ഷം വീട് കോളനിയിലെ നവാസിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2012 ജൂണ്‍ 16ന് മഞ്ചേശ്വരം ദൈഗോളിയിലെ വെങ്കിടേഷ് ഭട്ടിന്റെ വീട് കുത്തിതുറന്ന് നാല് പവന് സ്വര്‍ണവും പണവും വെള്ളി ആഭരണങ്ങളും കവര്‍ച്ച ചെയ്ത കേസിലാണ് നവാസിനെ അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം ലാല്‍ബാഗിലെ ക്വാര്ണ്ടട്ടേഴ്സില്വെച്ചാണ് ശനിയാഴ്ച പുലര്‍ച്ചെ നവാസിനെ പിടികൂടിയത്.
കാഞ്ഞങ്ങാട് ചാമുണ്ഡികുന്നിലെ ആയിഷയുടെ വീട്ടില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് പത്ത് പവന് സ്വര്‍ണവും 1,000 രൂപയും കവര്‍ച്ച ചെയ്തിരുന്നു. മകള്‍ക്ക് വിവാഹത്തിന് വേണ്ടി സ്വരൂപിച്ച് വെച്ച സ്വര്‍ണവും പണവുമാണ് നവാസ് കവര്‍ച്ച ചെയ്തത്.
കവര്‍ച്ചയില്‍ മനംനൊന്ത് ആയിഷയുടെ മകളായ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.
മഞ്ചേശ്വരത്തെ വെങ്കിടേഷ് ഭട്ടിന്റെ വീട്ടില്‍ നിന്നും നാല് പവിത്രമോതിരം രണ്ട് മാല, സ്വര്‍ണപൂവ്, വെള്ളിപാദസരം, പണം എന്നിവയാണ് കവര്‍ച്ച ചെയ്തത്. മണിയംപാറയിലെ സുലോചനയുടെ വീട്ടില്‍ നിന്ന് മാല, മൊബൈല്‍ഫോണ്‍ എന്നിവയും കുമ്പള റേഷന്‍ കടയ്ക്ക് സമീപത്തെ ഭുജങ്ക ആചാര്യയുടെ വീട്ടില്‍ നിന്നും സ്വര്‍ണ ചെയിന്‍,2,000 രൂപ എന്നിവയും കവര്‍ച്ച ചെയ്തിരുന്നു.
കുമ്പള, സലീങ്കലയിലെ രാമചന്ദ്രന്റെ ഭട്ടിന്റെ വീട്ടില്‍ നിന്നും 5,500 രൂപയും വാച്ചും കവര്‍ച്ച ചെയ്തിരുന്നു. കണ്ണാടി പാറയിലെ ഒരു വീട്ടില്‍ നിന്ന് മാലയും കവര്‍ന്നതായി നവാസ് സമ്മതിച്ചു. ഈ വീട്ടുക്കാരെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് നവാസ് പറഞ്ഞത്.
മഞ്ചേശ്വരത്തെ ജയാനന്ദയുടെ വീട് കുത്തിതുറന്ന് അകത്ത് കടന്ന് മോഷണത്തിന് ശ്രമിച്ചെങ്കിലും ഒന്നും കിട്ടിയിലെന്നും നവാസ് പോലീസിന് മൊഴി നല്കി. കര്‍ണാടക പാണ്ഡേശ്വരത്ത് 15 കേസുകളിലായി രണ്ട് വര്‍ഷം കഠിന തടവും ബദിയടുക്ക, എടനീര്‍ എന്നിവിടങ്ങളിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുവര്‍ഷം കഠിന തടവും നവാസ് അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ അറിയിച്ചു.
Related News:
Related News:
കുട്ടിക്കാലം മുതല്‍ തുടങ്ങിയ കവര്‍ച്ച നവാസിനെ പെരുങ്കള്ളനാക്കി
Keywords: Arrest, Kasaragod, Accuse, Youth, CI
Keywords: Arrest, Kasaragod, Accuse, Youth, CI