പോലീസിന്റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
Apr 6, 2016, 14:30 IST
കുമ്പള: (www.kasargodvartha.com 06.04.2016) എസ് ഐയെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണല്‍ കടത്ത് തടയുന്നതിനിടയില്‍ എസ് ഐയെയും പോലീസുകാരനെയും ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് മൊഗ്രാല്‍ കെ കെ പുറത്തെ മുഹമ്മദ്കുഞ്ഞി (28)യെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.
2015 നവംബര്‍ എട്ടിന് മൊഗ്രാലില്‍ നിന്നു മണല്‍ കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ എത്തിയ കുമ്പള എസ് ഐ അനൂപ് കുമാര്‍, പോലീസുകാരനായ മധു എന്നിവരെ ടിപ്പര്‍ ലോറിയിടിച്ച്് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. മൊഗ്രാല്‍ ലീഗ് ഓഫീസിന് അടുത്തുവെച്ച് പോലീസ് ടിപ്പറിന് കൈകാണിച്ചപ്പോള്‍ ടിപ്പറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ശേഷം ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
ടിപ്പര്‍ ലോറി ഉടമ കൂടിയാണ് മുഹമ്മദ് കുഞ്ഞി. അറസ്റ്റിലായ മുഹമ്മദ് കുഞ്ഞിക്കെതിരെ രണ്ടുവര്‍ഷം മുമ്പ് മണല്‍ കടത്തിയതിന് മറ്റൊരു കേസുകൂടി ഉള്ളതായി പോലീസ് പറഞ്ഞു.
Keywords: Kumbala, Murder-attempt, Lorry, Police, Illegal sand, arrest, Mogral, kasaragod,