യുവാവിനെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
Jun 12, 2012, 12:20 IST
ബേക്കല്‍: യുവാവിനെ മദ്യലഹരിയില്‍ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏഴ് മാസങ്ങള്‍ക്കുശേഷം പോലീസ് അറസ്റ്റ്‌ചെയ്തു.
ബേക്കല്‍ കുറിച്ചിക്കുന്ന് സ്വദേശിയും പള്ളിക്കര കല്ലിങ്കാലില്‍ താമസക്കാരനുമായ മുബാറക്കിനെ(35)യാണ് ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. മുബാറക്കിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്)കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്‌ചെയ്തു.
ബേക്കല്‍ കടവത്തെ സിനോജി(24)നെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് മുബാറക്കിനെതിരായ കേസ്. 2011 നവംബര്‍ 14 ന് വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം.
ബേക്കല്‍ പുഴയ്ക്ക് കുറുകെയുള്ള റെയില്‍വേ മേല്‍പാലത്തിന്റെ തൂണില്‍ ഇരിക്കുകയായിരുന്ന സിനോജിനെ വാക്ക് തര്‍ക്കത്തിനിടെ മുബാറക് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സിനോജിന്റെ മൊബൈല്‍ സിംകാര്‍ഡ് മുബാറക് പിടിച്ചുവാങ്ങി തന്റെ ഷര്‍ട്ടിന്റെ കീശയിലിട്ടിരുന്നു. ഈ സിംകാര്‍ഡ് സിനോജ് തിരിച്ച് ചോദിച്ചപ്പോള്‍ നല്‍കാന്‍ മുബാറക് തയ്യാറായില്ല. സിംകാര്‍ഡെടുക്കാന്‍ മുബാറക്കിന്റെ കീശയില്‍ കൈയിട്ട സിനോജിനെ മുബാറക് തള്ളുകയായിരുന്നു.
പുഴയിലേക്ക് തെറിച്ച് വീണ സിനോജിനെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസും അഗ്നിശമനസേനയും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. പിറ്റേദിവസം രാത്രി 8 മണിയോടെയാണ് സിനോജിന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതിനെതുടര്‍ന്നാണ് സിനോജ് മരണപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. സിനോജ് മേല്‍പാലത്തിലൂടെ നടന്നുപോകുമ്പോള്‍ അബദ്ധത്തില്‍ കാല്‍വഴുതി പുഴയില്‍ വീണതാണെന്നാണ് ആദ്യം പ്രചാരണം ഉയര്‍ന്നിരുന്നത്. എന്നാല്‍ അബദ്ധത്തില്‍ വീണതുകൊണ്ടല്ല തള്ളിയിട്ടതുമൂലമുളള ആഘാതത്തില്‍ സിനോജിന്റെ ശരീരത്തില്‍ അമിതമായി വെള്ളം കയറിയതാണെന്ന സൂചന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
സിനോജിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് പിതാവ് കണ്ണന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജി സ്വീകരിച്ച കോടതി ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തിയതോടെ മുബാറക്കാണ് സിനോജിന്റെ മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തുകയായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന മുബാറക്കിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Keywords : Kasaragod, Bekal, Arrested, Police.