സിപിഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ യുവാവ് പിടിയില്‍
May 31, 2012, 14:33 IST
ഉദുമ: സിപിഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമമുള്‍പ്പെടെ നിരവധി വര്‍ഗീയ-ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ പൊലീസ് വീട് റെയഡ് നടത്തി അറസ്റ്റുചെയ്തു. ഉദുമ പടിഞ്ഞാറിലെ അബ്ദുര്‍ റഹ്മാന്‍ എന്ന അന്തുമായിയാ (35)ണ് ബുധനാഴ്ച രാത്രി ഹെസ്ദുര്‍ഗ് സിഐ വേണുഗോപാലന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം വീട് വളഞ്ഞ് പിടികൂടിയത്. പൊലീസിനെ കണ്ട് വീടിന്റെ ടെറസിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ കാലിന് പരിക്കേറ്റ അബ്ദുര്‍ റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം പ്രവര്‍ത്തകരായ ഉദുമ കോതറമ്പത്തെ അമ്പാടി, ഓട്ടോ ഡ്രൈവര്‍ ബേവൂരി കണ്ണിയിലെ ഗണേഷന്‍, അമേഷ്, ബേവൂരിയിലെ രതീഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് അബ്ദുര്‍ റഹ്മാന്‍. അമേഷനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇദ്ദേഹത്തെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്ന അബ്ദുര്‍ റഹ്മാന്‍ ബുധനാഴ്ച രാത്രി വീട്ടിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് പൊലീസെത്തിയാണ ഇയാളെ പിടികൂടിയത്.

Keywords: Kasaragod, Uduma, Arrested, CPM.