ബാങ്കില്‍ നിന്നും 56 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍
Aug 17, 2012, 13:49 IST
കാസര്‍കോട്: വ്യാജ പ്രമാണങ്ങള്‍ ഉണ്ടാക്കി ബാങ്കിനെ കബളിപ്പിച്ച് 56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് പിടിയിലായി. ആദൂര്‍ മഞ്ഞംപാറയിലെ സൈനുല്‍ ആബിദീന്‍ (36) ആണ് പിടിയിലായത്. ആബിദീനും സഹോദരങ്ങളും ബന്ധുക്കളും ചേര്‍ന്ന് 2009 ലാണ് കാസര്‍കോട് യൂനിയന്‍ ബാങ്കില്‍ നിന്നും 56 ലക്ഷം രൂപ വ്യാജ പ്രമാണങ്ങളുണ്ടാക്കി വായ്പ നേടിയത്.
ആറ് തവണകളായാണ് പണം തട്ടിയെടുത്തത്. ആദൂര്‍, കുമ്പള, പെര്‍ഡാല തുടങ്ങിയ സ്ഥലങ്ങളിലെ മറ്റുള്ളവരുടെ വസ്തുക്കള്‍ കാട്ടിയാണ് ബാങ്ക് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. ബാങ്ക് മാനേജരുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Keywords: Bank, Fake document, Arrest, Kumbala, Kasaragod, Sainul Abideen