കോടികളുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍
Sep 19, 2012, 14:00 IST
പന്നിപ്പാറയിലെ പ്രേമ, പുഷ്പ, കൂടലിലെ ഗംഗാധരന് എന്നിവരുടെ പരാതിയിലാണ് സതിശിനെ അറസ്റ്റ് ചെയ്തത്. പ്രേമയില്‍ നിന്ന് 27 ലക്ഷം രൂപയും, പുഷ്പയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും, ഗംഗാധരനില്‍ നിന്ന് ആറ് ലക്ഷം രൂപയും കബളിപ്പിച്ചതായുള്ള പരാതിയിലാണ് സതീശനെ അറസ്റ്റ് ചെയ്തത്.
കറന്തക്കാട്ടെ എ.വി.എസ്. ടവറിലെ ഒന്നാം നിലയില്‍ ഓഫീസ് തുറന്നാണ് സതീശന് റിയല്‍എസ്റ്റേറ്റ് തട്ടിപ്പ് നടത്തി വന്നത്. പണയം വെച്ച സ്വര്‍ണം തിരിച്ചെടുത്ത് കൊടുക്കാമെന്ന് പറഞ്ഞു പലരില്‍ നിന്നും പണം തട്ടിയിട്ടുണ്ട്. പോലീസ് ഇയാളുടെ മുറി റെയ്ഡ് ചെയ്തതില്‍ നിരവധി ചെക്കുകളും സ്റ്റാമ്പ് പേപ്പറുകളും വ്യാജ എഗ്രിമെന്റ് പേപ്പറുകളും പിടിച്ചെടുത്തു. 2010 മെയ് മാസം മുതലാണ് തട്ടിപ്പ് നടത്തി വന്നതെന്ന് പോലീസ് പറഞ്ഞു. നിരവധി പേരില്‍ നിന്നും കോടികള്‍ പിരിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Theft, Arrest, Youth, House, Police, Police-Raid, Case, Kasaragod, Kerala