city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍­ഫി­ലു­ള്ള മക­ന്റെ പേ­രില്‍ സ്വര്‍­ണാ­ഭ­ര­ണം ­തട്ടി­യ യു­വാ­വ് അ­റ­സ്­റ്റില്‍

ഗള്‍­ഫി­ലു­ള്ള മക­ന്റെ പേ­രില്‍ സ്വര്‍­ണാ­ഭ­ര­ണം ­തട്ടി­യ യു­വാ­വ് അ­റ­സ്­റ്റില്‍
കാസര്‍കോട്: ഗള്‍­ഫി­ലു­ള്ള മകന്റെ സുഹൃ­ത്തു­ക്ക­ളാ­ണെന്ന് ധ­രി­പ്പിച്ച് വൃദ്ധയുടെ ഒന്ന­ര­പവ­ന്റെ ക­മ്മല്‍ ത­ട്ടി­യെ­ടു­ത്ത സം­ഭ­വ­ത്തില്‍ യു­വാ­വ് അ­റ­സ്റ്റി­ലായി. കു­ഡ്‌­ലു ആര്‍.ഡി. ന­ഗ­റി­ലെ പി.എം. അ­ബ്ദുല്‍ സ­ലാം (36) ആ­ണ് അ­റ­സ്­റ്റി­ലാ­യ­ത്.

സ്വാ­തന്ത്ര്യ ദി­ന­ത്തില്‍ ഉച്ചയോടെ വിദ്യാന­ഗ­റില്‍­വെ­ച്ചാണ് ആലംപാടി മുട്ടത്തൊടിയി­ലെ മ­മ്മു ഹാ­ജി­യു­ടെ ഭാര്യ ആഇഷാബി(72)യെ ഓട്ടോയിലെത്തിയ രണ്ടംഗ സംഘം ഗള്‍ഫിലുള്ള മകന്‍ ഹകീമിന്റെ സുഹൃത്തുകളാണെന്ന് പരിചയപ്പെ­ടു­ത്തി സ്വര്‍­ണ­ക­മ്മല്‍ ത­ട്ടി­യെ­ടു­ത്ത­ത്.

ഹകീമിന്റെ സ്പൊണ്‍സറായ അറബി ഗള്‍ഫില്‍ നിന്ന് 10 പവന്‍ സ്വര്‍­ണം കൊ­ടു­ത്ത­ച്ച­യ­ച്ചി­ട്ടു­ണ്ടെന്നും ഇ­ത് കൈപ്പറ്റണമെങ്കില്‍ വിദ്യാനഗറില്‍ എത്ത­ണ­മെ­ന്ന് അ­ബ്ദുല്‍ സ­ലാമും ഇ­വ­രു­ടെ സു­ഹൃ­ത്ത് ഉ­പ്പ­ള­യി­ലെ മു­സ്­ത­ഫ­യും അ­റി­യി­ച്ചി­രുന്നു. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ കലക്ടറേറ്റ് പരിസരത്തെത്തിയ ആ­ഇ­ഷാ­ബിയെ ഓട്ടോ­യില്‍­കയ­റ്റി ക­ള­ക്ട­റേ­റ്റ് വ­ള­പ്പില്‍ കൊണ്ടു­പോ­വു­കാ­യാ­യി­രുന്നു. അയച്ച സ്വര്‍­ണം കൂടുതലാണെന്നും പത്ത് പവന്‍ തിട്ടപ്പെടുത്തുന്നതിനായി കാതിലുള്ള ക­മ്മല്‍ നല്‍­ക­ണ­മെന്നും പറഞ്ഞുവത്രെ. കമ്മലെടുത്ത് കൊടുത്ത ശേ­ഷം ആ­യി­ഷാ­ബിയെ സംഘം തന്ത്രപരമായി ഓട്ടോയില്‍ നിന്നി­റ­ക്കി­ക­ട­ന്നു­ക­ള­യു­ക­യാ­യി­രുന്നു.

ഇ­തി­നി­ട­യില്‍ വിദ്യാ­നഗര്‍ എ.ടി.എം. കൗ­ണ്ട­റി­ന­ടു­ത്ത­വെ­ച്ച് പ­ണ­മെ­ടു­ക്കാ­നെത്തി­യ ഷാ­നി എ­ന്ന­യാള്‍ ക­രഞ്ഞു­കൊ­ണ്ടു­നില്‍­ക്കു­ന്ന ആ­ഇ­ശാ­ബി­യോ­ട് കാ­ര്യം തി­ര­ക്കു­ക­യാ­യി­രുന്നു. ത­ന്റെ ഒ­ന്ന­ര­പവ­ന്റെ മാ­ല ഓ­ട്ടോ­യില്‍ പോ­യ­വര്‍ കൊണ്ടു­പോ­യെ­ന്ന് അ­റി­യി­ച്ച­പ്പോള്‍ ഷാനി ഓ­ട്ടോ­യു­ടെ ന­മ്പര്‍ കു­റി­ച്ചെ­ടു­ക്കു­കയും ആ­ഇ­ഷാബിയെ­യും­കൊ­ണ്ട് വി­ദ്യാ­ന­ഗര്‍ പോ­ലീ­സി­ലെ­ത്തി പ­രാ­തി­നല്‍­കു­ക­യുമാ­യി­രുന്നു. ഓ­ട്ടോ­യു­ടെ ന­മ്പര്‍ മ­ന­സ്സി­ലാ­ക്കി­യാ­ണ് പ്ര­തി­യെ പി­ടി­കൂ­ടി­യത്. പ്ര­തി­യെ ശ­നി­യാഴ്ച വൈ­കി­ട്ട് കാസര്‍­കോ­ട് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കു­മെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. ഇ­ത്ത­ര­ത്തില്‍ ന­ട­ന്ന പ­ല­ത­ട്ടി­പ്പു­കള്‍ക്കും പി­ന്നില്‍ അ­ബ്ദുല്‍ സ­ലാ­മിനും മു­സ്­ത­ഫ­യ്ക്കും പ­ങ്കുണ്ടോ എ­ന്നും പോ­ലീ­സ് അ­ന്വേ­ഷി­ക്കു­ന്നുണ്ട്.

Keywords:  Kasaragod, Friends, Gold, Cheating, Kerala, Abdul Salam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia