ഭര്‍തൃമതിയെ പീഡിപ്പിച്ച് നഗ്‌ന രംഗങ്ങള്‍ ചിത്രീകരിച്ച കേസില്‍ വസ്ത്രാലയ ജീവനക്കാരന്‍ അറസ്റ്റില്‍
Sep 12, 2017, 17:16 IST
വിദ്യാനഗര്‍: (www.kasargodvartha.com 12/09/2017) ഭര്‍തൃമതിയെ പീഡിപ്പിച്ച് നഗ്‌ന രംഗങ്ങള്‍ ചിത്രീകരിച്ച കേസില്‍ വസ്ത്രാലയ ജീവനക്കാരന്‍ അറസ്റ്റില്‍. മുട്ടത്തോടി ഹിദായത്ത് നഗറിലെ സര്‍ഫറാസിനെയാണ്(31) വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തും സംഘവും അറസ്റ്റ് ചെയ്തത്.
2014 മാര്‍ച്ചില്‍ രാത്രി 11.30 മണിയോടെ 28 കാരിയായ യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയും നഗ്‌ന രംഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതി. കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് വീട്ടില്‍ സൗകര്യം തേടിയെത്തിയ സര്‍ഫറാസ് സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീഡിയോയില്‍ ചിത്രീകരിച്ച് നഗ്‌ന രംഗങ്ങള്‍ ബന്ധുക്കള്‍ക്ക് കാട്ടിക്കൊടുക്കുമെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവം ഭര്‍ത്താവറിഞ്ഞതോടെ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ചു. യുവാവ് കൈവിട്ടതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Vidya Nagar, Molestation, Arrest, Family, Complaint, Woman, Police, Remand, Court, News,