പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച യുവാവ് അറസ്റ്റില്‍
Jan 22, 2017, 11:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 22/01/2017) പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചട്ടഞ്ചാല്‍ തൈര കടവിലെ മൊയ്തു (32)വിനെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. നരഹത്യാശ്രമക്കേസില്‍ പ്രതിയായ മൊയ്തുവിന് രണ്ടുമാസത്തേക്ക് വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഇത് ലംഘിച്ച പ്രതിയെ ചട്ടഞ്ചാലില്‍ വെച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് അറിയിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നും വിദ്യാനഗര്‍ എസ്.ഐ പറഞ്ഞു.

Keywords: Kasaragod, Kerala, arrest, Police, Youth, Youth arrested for violating court order.