പ്ലസ് ടു വിദ്യാര്‍ത്ഥിയെ കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിച്ചു; സുഹൃത്തുക്കള്‍ക്ക് വില്‍പന നടത്തിയാല്‍ നല്ല പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം, സ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍
Oct 23, 2018, 23:27 IST
ബേക്കല്‍: (www.kasargodvartha.com 23.10.2018) പ്ലസ് ടു വിദ്യാര്‍ത്ഥിയെ കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിക്കുകയും സുഹൃത്തുക്കള്‍ക്ക് വില്‍പന നടത്തിയാല്‍ നല്ല പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത സ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉദുമ ഏരോലിലെ പി എം സാന്‍ഫറിനെ (20)യാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കോട്ടിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിച്ചത്. കഞ്ചാവ് ബീഡി നിര്‍ബന്ധിച്ച് നല്‍കിയ ശേഷം ഇനിയും സൗജന്യമായി കഞ്ചാവ് നല്‍കാമെന്നും സുഹൃത്തുക്കള്‍ക്ക് വില്‍പന നടത്തി പണം ഏല്‍പിച്ചാല്‍ നല്ല പ്രതിഫലം നല്‍കാമെന്നുമായിരുന്നു പ്രതി കുട്ടിയോട് പറഞ്ഞത്. ഇതിനെ വിദ്യാര്‍ത്ഥി എതിര്‍ത്തപ്പോള്‍ കവിളില്‍ അടിച്ചു പരിക്കേല്‍പിച്ചതായും പരാതിയുണ്ട്.
പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth arrested for trying to smoke Ganja for Plus Two student, Bekal, Kasaragod, News, Arrest, Ganja.
Keywords: Youth arrested for trying to smoke Ganja for Plus Two student, Bekal, Kasaragod, News, Arrest, Ganja.