ബാറില്‍ മദ്യപിച്ച് ജീവനക്കാരനെ ഗ്ലാസ് കൊണ്ട് എറിഞ്ഞ് പരിക്കേല്പിച്ച യുവാവ് അറസ്റ്റില്‍
Mar 28, 2013, 12:06 IST

കാസര്‍കോട്: ബാറില്‍ മദ്യപിച്ച് ജീവനക്കാരനെ ഗ്ലാസ് കൊണ്ടെറിഞ്ഞ് പരിക്കേല്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ജെ.കെ ബാറില്‍ മദ്യപിച്ച് ബഹളം വെയ്ക്കുകയും ജീവനക്കാരന് ശിവരാജിനെ (20) ഗ്ലാസ് കൊണ്ട് എറിഞ്ഞ് പരിക്കേല്പിക്കുകയും ചെയ്ത കാസര്‍കോട്ടെ മുകേഷിനെ (22) യാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ ബാര്‍ ജീവനക്കാരന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Keywords: Arrest, Liquor-Drinking, Injured, Youth, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.